Agriculture

കാർഷിക പദ്ധതികൾ

പട്ടികവർഗ്ഗക്കാർക്കായുള്ള വരുമാനദായക കാർഷിക ഉദ്യമം

പട്ടികവർഗ്ഗവിഭാഗക്കാരുടെയും പട്ടികവർഗ്ഗവികസന വകുപ്പിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിൽ ധാരാളം കൃഷി ഭൂമിനിലവില് ഉണ്ട്. പ്രകൃതി വിഭവങ്ങളാല് സമ്പന്നമായ പ്രദേശങ്ങളിൽ കൃഷിയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വികസനത്തിൻ വളരെയധികം സാധ്യതയാണുള്ളത്. ആധുനിക രീതിയിലുള്ള കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും (ഉദാ:ചെറുകിട ജലസേചനത്തിന്റെ സഹായത്തോടെയുള്ള മൃഗസംരക്ഷണവും ഉൾനാടൻമത്സ്യ ബന്ധനവും) അവർക്കിടയിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ സുസ്ഥിരമായ പുതിയ വരുമാനദായക സാധ്യതകൾ സൃഷ്ടിക്കുന്നതിൻ വളരെയധികം അവസരങ്ങളുണ്ട്. അതിലൂടെ പോഷകാഹാര പ്രശ്നങ്ങളും പരിഹരിക്കാം.

Educational Schemes

പ്രാദേശിക മുൻഗണനയുടെയും ഓരോ പട്ടികവർഗ്ഗ സെറ്റില്മെന്റിനും അനുയോജ്യമായ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതിയുടെ നിർദ്ദിഷ്ട ഘടകങ്ങൾ തീരുമാനിക്കേണ്ടത്. ഓരോ പ്രദേശത്തിന്റെയും കാർഷിക പാരിസ്ഥിതിക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വിദഗ്ദ്ധരുടെ സഹായത്തോടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളായ ഹോംസ്റ്റെഡ് ഫാമിംഗ്, ഗ്രൂപ്പ് ഫാമിംഗ് തുടങ്ങിയവ വകുപ്പ് വികസിപ്പിക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കുന്ന വിവിധ തരത്തിലുള്ള വരുമാന വർദ്ധന മാർഗ്ഗങ്ങൾ കൂട്ടിച്ചേർത്ത് പദ്ധതി രേഖയാക്കി രൂപപ്പെടുത്തുന്നതാണ്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വില്ലേജ് മാർക്കറ്റുകൾ (ചന്ത) ഏറ്റെടുത്ത് നടത്തുന്നതിൻ ട്രൈബല് ഗ്രൂപ്പുകളെ ഏല്പ്പിക്കുന്നതാണ്. പച്ചക്കറികൾ, ഇലക്കറികൾ, മറ്റ് തിന വിത്തുകൾ, മത്സ്യകൃഷി എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ കാർഷിക രീതികൾ കൃഷി, ഫിഷറീസ് വകുപ്പുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തും. അട്ടപ്പാടിയിലെ കാർഷികോൽപ്പന്നങ്ങൾ പട്ടികവർഗ്ഗക്കാരുടെ ഉപഭോഗത്തിനായി എത്തുന്ന തരത്തിൽ പൊതുവിതരണ സംവിധാനത്തിന്റെ സേവനം ഉറപ്പാക്കും.

പദ്ധതിയില് താഴെ ചേർത്തിരിക്കുന്ന മൂന്ന് ഉപപദ്ധതികൾ ഉൾപ്പെടുന്നു.

അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കുന്ന മില്ലറ്റ് വില്ലേജ് പ്രോഗ്രാം, അഗ്രോ-ഇക്കോളജിയിലൂടെ പോഷകാഹാര പര്യാപ്തത (നമുത് വെള്ളമേ), ഇടുക്കി വയനാട് ജില്ലകളില് നടത്തിവരുന്ന ഹരിത രശ്മി പദ്ധതി തുടങ്ങിയ കാർഷിക പദ്ധതികൾ വിലയിരുത്തുകയും മൂല്യവർദ്ധനവ്, സംസ്കരണം, വിപണനം, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ രൂപീകരണം തുടങ്ങി പദ്ധതിയുടെ രണ്ടാം ഘട്ടം അനുയോജ്യമായ രീതിയിൽ ഏറ്റെടുക്കുന്നതാണ്.

പട്ടികവർഗ്ഗ ജനസംഖ്യ കേന്ദ്രീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ കാർഷിക അനുബന്ധ മേഖലകൾ വികസിപ്പിക്കുകയെന്നതാണ് ഈ ഉപപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി താഴെ പറയുന്ന പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നല്കുന്നതാണ്.

  • കണ്ണൂർ ജില്ലയിലെ ആറളം ട്രൈബൽ റിഹാബിലിറ്റേഷൻ ആന്റ് ഡെവലപ്പ്മെന്റ് മിഷൻ ഏരിയയിലെ ഫാമുകൾ

  • വയനാട് ജില്ലയിലെ സുഗന്ധഗിരിയും സമീപപ്രദേശങ്ങളും

  • പാലക്കാട് ജില്ലയിലെ അട്ടപ്പാടി (എ.സി.എഫ്.എസ്,വി.ജി.സി.എഫ്.എസ്, കുറുംമ്പ സൊസൈറ്റി)

  • വയനാട് ജില്ലയിലെ ചീങ്ങേരി ഫാം

കൂൺ കൃഷി, ഇഞ്ചിത്തോട്ടങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണക്കുരുക്കൾ, ജൈവ ഉൽപന്നങ്ങൾ, പുതിയ തൈകൾ നട്ടുപിടിപ്പിക്കൽ, നിലവിലുള്ള വിളകളുടെ പരിപാലനം ശക്തിപ്പെടുത്തൽ, ചെടികൾ നട്ടുപിടിപ്പിക്കലും വിപുലീകരണവും, ഇടവിളകൾ നടൽ, പച്ചക്കറി കൃഷി, ഹൈ-ടെക് നഴ്സറി യൂണിറ്റ് സ്ഥാപിക്കൽ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങളും, ശാസ്ത്രീയ തേനീച്ചവളർത്തൽ, തേൻ സംസ്കരണം, വേലി നിർമ്മാണം മുതലായ പദ്ധതികൾ,ഫാം നവീകരണവും യന്ത്രവൽക്കരണവും, സംസ്കരണവും മൂല്യവർദ്ധനവും, ഈ ഫാമുകളിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ വിപണനവും ഈ ഘടകത്തിൻ കീഴിൽ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു.സംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവയ്ക്കായി സംരംഭങ്ങൾ ആരംഭിക്കുന്നതിൻ പട്ടികവർഗ്ഗ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകും.

വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യത്തിലൂടെയും പട്ടികവർഗ്ഗ കുട്ടികളുടെ സമഗ്രമായ വികസനത്തിൻ എം.ആർ.എസ് ഊന്നൽ നൽകുന്നു. കാർഷിക രീതികൾ (കൃഷിക്കും അനുബന്ധ മേഖലകൾക്കുമുള്ള പഠനവും പ്രായോഗിക ക്ലാസുകളും) എം.ആർ.എസുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.

ഈ ഘടകത്തിൽ അവരുടെ പരമ്പരാഗത കാർഷിക ഉൽപന്നങ്ങളുടെ കൃഷിയിലും ആധുനിക കൃഷിയിലും പരിശീലനം നല്കുവാനും കൂടാതെ, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ പതിവ് സ്കൂൾ സിലബസിനൊപ്പം തേനീച്ച വളർത്തൽ, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയവയില് അറിവ് നല്കുന്നതിനും പരിശീലിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും എം.ആർ.എസ്സില് ഒരുക്കി നല്കുന്ന പ്രവൃത്തികളും ഉൾപ്പെടുന്നു.