Assistance for the welfare of Scheduled Tribes

പദ്ധതികൾ

പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായുള്ള സഹായം

 

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളുടെ വിവാഹത്തിൻ ധനസഹായം നൽകുക എന്നതാണ് ഈ ഉപപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാതാപിതാക്കൾക്ക് പട്ടികവർഗ്ഗ വികസനവകുപ്പ് വിവാഹ ധനസഹായം ഗ്രാന്റായാണ് നല്കുന്നത്. പ്രായപൂർത്തിയായ പെണ്കുട്ടിക്ക് 1.50 ലക്ഷം രൂപ എന്ന നിരക്കിൽ വിവാഹ ധനസഹായം അനുവദിക്കുന്നു. വിധവകളുടെയും, അവിവാഹിതരായ അമ്മമാരുടെയും സാമ്പത്തികശേഷി വളരെ കുറഞ്ഞ മാതാപിതാക്കളുടെയും പെണ്മക്കൾക്ക് ഈ പദ്ധതിയിൽ മുൻഗണന നല്കുന്നതാണ്. അനാഥരായ പട്ടികവർഗ്ഗ പെണ്കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ നല്കുന്നു. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പദ്ധതി നടപ്പിലാക്കുന്നതാണ്.

 

പരമ്പരാഗത പട്ടികവർഗ്ഗ വൈദ്യൻമാർക്ക് 10,000 രൂപ വാർഷിക ഗ്രാന്റായി ഈ ഘടകം വഴി നല്കുന്നു. കിർത്താഡ്സിന്റെ സഹായത്തോടുകൂടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. തുക ഡി.ബി.റ്റി സംവിധാനം വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. പട്ടികവർഗ്ഗവികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ഗോത്ര ചികിത്സകരുടെ വിശദാംശങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കുകയും അവർക്കായി ഓൺലൈൻ കൺസൾട്ടേഷനുകൾ/ഓൺലൈൻ അപ്പോയിന്റ്മെന്റ്/ഓൺലൈൻ പേയ്മെന്റ് തുടങ്ങിയ സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പട്ടികവർഗ്ഗ വൈദ്യൻമാർക്ക് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അടുത്ത തലമുറയ്ക്ക് അറിവ് പകർന്നു നൽകുന്നതിൻ സഹായം നൽകുന്നതിനും പദ്ധതി ലക്ഷ്യം വെക്കുന്നു. 2024-25 കാലയളവിൽ 345 പരമ്പരാഗത പട്ടികവർഗ്ഗ വൈദ്യന്മാരെ സഹായിക്കാൻ ഉദ്ദേശിക്കുന്നു.

Educational Schemes

 

വയനാട്, പാലക്കാട്, കോഴിക്കാട്, മലപ്പുറം എന്നീ ജില്ലകളില് താമസിക്കുന്ന പട്ടികവർഗ്ഗക്കാർക്കിടയിൽ കണ്ടുവരുന്ന ആജീവനാന്ത പാരമ്പര്യ രോഗമാണ് സിക്കിൾസെൽ അനീമിയ. തുടർച്ചയായ ശരീരവേദന, മാനസിക സമ്മർദ്ദം, കഠിമായ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട്, പോഷണങ്ങളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് പൊതുവായി ഇത്തരം രോഗികളിൽ കണ്ടുവരുന്നത്. ഇത്തരം രോഗികൾക്ക് സർക്കാർ ഉത്തരവിനനുസരിച്ച് പ്രതിമാസ ധനസഹായം നൽകും. ഇതുകൂടാതെ, ഓരോ കുടുംബത്തിനും/വ്യക്തികൾക്കും ഉചിതമായ ട്രേഡുകളിൽ വൈദഗ്ധ്യം നൽകിയ ശേഷം, അത്തരം രോഗികളുടെ ഉപജീവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ നടപ്പിലാക്കാവുന്ന പദ്ധതികളെ അടിസ്ഥാനമാക്കി ഒറ്റത്തവണ സഹായം നൽകും. എ.എം.ആർ.ഐ.ഡി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ മുഖേന ഇത്തരം രോഗികൾക്ക് ഇത് സംബന്ധിച്ച നൈപുണ്യ പരിശീലനം നൽകും. സ്ക്രീനിംഗ് പരിപാടിയും നടത്തുന്നതാണ്. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.

 

പട്ടികവർഗ്ഗക്കാരുടെ ആരോഗ്യ വികസനത്തിലെ പ്രധാന ആശങ്കകളിലൊന്ന് അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. മതിയായ വരുമാനത്തിന്റെ അഭാവമാണ്. പട്ടികവർഗ്ഗ സ്ത്രീകൾക്കിടയിൽ മാതൃത്വത്തിനു മുമ്പും ശേഷവുമുള്ള പരിചരണം അപര്യാപ്തമാകുന്നതിനുളള പ്രധാന കാരണം. ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ കുട്ടിക്ക് ഒരു വയസ്സ് തികയുന്നതു വരെ 18 മാസത്തേക്ക് പ്രതിമാസം 2000 രൂപ നിരക്കിൽ സമയബന്ധിതമായ സാമ്പത്തിക സഹായം നൽകുന്നതിൻ ഈ ഉപപദ്ധതി ലക്ഷ്യമിടുന്നു. ബാങ്ക് അക്കൗണ്ട് മുഖേന ആയിരിക്കും സഹായധനം നല്കുന്നത്. മാസം തോറും സഹായം ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കുകയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ സഹായം വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും കൃത്യമായ കൗൺസിലിംഗും ആരോഗ്യ നിരീക്ഷണവും നൽകുന്നതിനുള്ള ഒരു സംവിധാനം മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളും പി.എച്ച്.സികളും വഴി ഉറപ്പാക്കുന്നതാണ്.

 

പട്ടികവർഗ്ഗ പെൺകുട്ടികൾക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം നൽകുകയും അതുവഴി ജനനം മുതൽ അവളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സമഗ്രമായ വികസനം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾ ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. പെണ്കുട്ടി പത്താംക്ലാസ് എത്തുമ്പോഴോ 18 വയസ്സ് പൂർത്തിയാകുമ്പോഴോ ഈ ദീർഘകാല നിക്ഷേപ പദ്ധതി പൂർത്തിയാകും. ഇൻഷ്വറൻസ് തുക ഉന്നത വിദ്യാഭ്യാസത്തിനും ജീവിതസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഇതനുസരിച്ച് പെൺകുഞ്ഞിന്റെ ജനന രജിസ്ട്രേഷൻ, പ്രതിരോധ കുത്തിവെയ്പ്, സ്കൂൾപ്രവേശനം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്താം. മാതാപിതാക്കളുടെ മരണവും സ്ഥിരമായ അംഗവൈകല്യവും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ദീർഘകാല പദ്ധതി ആയതിനാൽ ഒരു മോണിട്ടറിംഗ് സോഫ്റ്റ് വെയർ രൂപീകരിച്ച് പദ്ധതിയുടെ മേല്നോട്ടവും ഇൻഷ്വറൻസ് വരിസംഖ്യയുടെ പ്രീമിയവും നിരീക്ഷിക്കേണ്ടതാണ്. 2017-18ൽ രജിസ്റ്റർ ചെയ്തപെൺകുട്ടികളുടെ ഇൻഷ്വറൻസ് തുകയുടെ രണ്ടാം ഗഡുവും നവജാത ശിശുക്കളുടെ ആദ്യ ഗഡുവും നൽകുന്നതിൻ 50.00 ലക്ഷം രൂപ വകയിരുത്തുന്നു. ലിംഗാധിഷ്ഠിത സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ 100 ശതമാനം തുകയും വനിത ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.