Assistance to Tribal Welfare Institutions

പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ സ്ഥാപനങ്ങള്‍

പട്ടികവർഗ്ഗ ക്ഷേമസ്ഥാപനങ്ങൾക്കുള്ള സഹായം

പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ സ്ഥാപനങ്ങളായ സഹകരണ ഫാമുകൾ, പട്ടികവർഗ്ഗ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയവയുടെ പുനരുജ്ജീവനത്തിനും അതുവഴി പട്ടികവർഗ്ഗകുടുംബങ്ങളുടെ ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില് സൃഷ്ടിക്കുന്ന പദ്ധതികൾക്ക് സഹായം നൽകുന്നതും പരിഗണിക്കും.

താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് ഈ വിഹിതത്തിൽ നിന്ന് ഗ്രാന്റ്/സഹായം നല്കാവുന്നതാണ്.

  • മാനന്തവാടിയിലെ പ്രിയദർശിനി തേയിലത്തോട്ട വികസനം, എസ്റ്റേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന തേയില ഫാക്ടറികളുടെ നടത്തിപ്പും നവീകരണവും.

  • പുതിയ മേഖലകളിലേക്ക് തോട്ടം വ്യാപിപ്പിക്കുന്നതിനും നിലവിലുള്ള ഫാമുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സംസ്കരണം, മൂല്യവർദ്ധനവിപണനം എന്നിവ ഉൾപ്പെടെ അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ.

  • പട്ടികവർഗ്ഗ വികസനത്തിനു വേണ്ടി അത്യധികം വൈവിദ്ധ്യമുള്ള നേതൃത്വ പരിശീലനങ്ങൾ, നൈപുണ്യ വികസന പരിപാടികൾ മറ്റു തൊഴില്ദായക പ്രവർത്തനങ്ങളായ കരകൗശല വസ്തുക്കളുടെ ഉല്പാദനം, തയ്യല്, കമ്പ്യൂട്ടർ പരിശീലനം, പ്രിന്റിംഗ്, ബുക്ക് നിർമ്മാണം, പി.എസ്.സി പരീക്ഷകൾക്കായുള്ള പരിശീലനം, ഡ്രൈവിംഗ് തുടങ്ങിയ വിവിധ തൊഴിൽ സൃഷ്ടി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻ വയനാട് കല്പ്പറ്റയിലെ അംബേദ്ക്കർ സ്മാരക ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൻ സഹായം.

  • അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി നടത്തുന്ന ഹൈസ്കുളിന്റെയും ചിണ്ടക്കിയിലെ ട്രൈബൽ ഹോസ്റ്റലിന്റേയും നടത്തിപ്പ് ചെലവുകൾ, കൂടാതെ സ്കുളിലെയും ഹോസ്റ്റലിലേയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുംഈ തുക വിനിയോഗിക്കാവുന്നതാണ്.

  • അട്ടപ്പാടി ട്രൈബൽ അപ്പാരൽ പാർക്കിനും പട്ടികവർഗ്ഗ വികസന വകുപ്പ് സ്ഥാപിച്ച മറ്റ് അപ്പാരൽ യൂണിറ്റുകൾക്കും ഒറ്റത്തവണ പ്രവർത്തന മൂലധന സഹായം. ഈ പാർക്കുകൾക്ക് ആവശ്യമായ ഹാൻഡ്ഹോൾഡിംഗ് പിന്തുണ മികച്ച സർക്കാർ/സ്വകാര്യ ഏജൻസികളിലൂടെ നൽകാവുന്നതാണ്.

  • വിപണനത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയും പദ്ധതിയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വ്യാപാര മേളകൾ നടത്തുകയും ചെയ്യാവുന്നതാണ്.

  • ആറളം ഫാമിൽ സ്ത്രീശാക്തീകരണ പരിപാടി നടത്തുന്നതിനുള്ള സഹായം.

സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തൽ പഠനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ആദ്യത്തെ മൂന്ന് സ്ഥാപനങ്ങൾ നവീകരിക്കേണ്ടത്. എസ്സി/എസ്ടി ഫെഡറേഷനുമായി സംയോജിപ്പിച്ചിട്ടുള്ള പട്ടികവർഗ്ഗ സൊസൈറ്റികളുടെ നവീകരണം/പുനരുദ്ധാരണം, തടിയേതര വനവിഭവങ്ങൾ, കൃഷി, കയർ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ, മറ്റ് പരമ്പരാഗത മേഖലകളിൽ ഗോത്രജീവിക കൺസ്ട്രക്ഷൻ സൊസൈറ്റികൾക്കുള്ള സഹായം എന്നിവ ഈ പദ്ധതിക്ക് കീഴിൽ ഏറ്റെടുക്കാവുന്നതാണ്.