Enforcement of Prevention of Atrocities Act 1989

പദ്ധതികൾ

അതിക്രമങ്ങൾതടയൽ നിയമം നടപ്പാക്കൽ

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന ചൂഷണത്തിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങളും പ്രതിഷേധസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും അവയ്ക്ക് ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണം നൽകുന്നതിനുമായി, പൗരാവകാശ സംരക്ഷണ നിയമവും പട്ടികജാതി, പട്ടികവർഗ്ഗഅതിക്രമങ്ങൾ തടയൽ നിയമവും (1989) നിലവിൽ വന്നിട്ടുണ്ട്. അതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിൻ എല്ലാ ജില്ലാ കോടതികളിലും പ്രത്യേക ബഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.

  • അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പുനരധിവസിപ്പിക്കുവാനും അവർക്ക് നഷ്ടപരിഹാരം നല്കുവാനും ഉചിതമായ പരിപാടിയ്ക്ക് രൂപം നല്കുക.

  • അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമസഹായം ലഭ്യമാക്കുക.

  • പട്ടികവർഗ്ഗക്കാർക്ക് മിശ്രവിവാഹ ഗ്രാന്റ്.

  • സാക്ഷികൾക്ക് യാത്രാ അലവൻസുകൾ നല്കുക.

  • വയനാട് ജില്ലയില് പ്രത്യേക മൊബൈൽ പൊലീസ് സ്ക്വാഡിന്റെ പ്രവർത്തനം.

Educational Schemes