Housing

 

ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നതിൻ മുമ്പ് പട്ടികവർഗ്ഗ വികസന വകുപ്പ് മുൻ വർഷങ്ങളിൽ ഏറ്റെടുത്ത വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.ഈ പദ്ധതിയിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

  • I. പൂർത്തിയാകാത്ത ഭവനങ്ങളുടെ പൂർത്തീകരണം.

മുൻ വർഷങ്ങളിൽ അനുവദിച്ചതും ലൈഫ് മിഷനിൽ ഉൾപ്പെടാത്തതുമായ വീടുകൾ പൂർത്തിയാക്കുന്നതിനുവേണ്ട ധനസഹായം/ശേഷിക്കുന്ന ഗഡുക്കൾഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

  • II. സേഫ് (സെക്യൂർഅക്കോമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം) & ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ/നവീകരണം

Educational Schemes

ജീർണിച്ചവീടുകൾനവീകരിക്കുന്നതിനുംപൂർത്തിയാകാത്തവീടുകളുടെനിർമാണംപൂർത്തിയാക്കുന്നതിനുമാണ് സേഫ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്.
സർക്കാർ മാനദണ്ഡപ്രകാരം, 2006 ഏപ്രിൽ ഒന്നിൻ ശേഷം പൂർത്തീകരിച്ചതും, എന്നാൽ 2018 ഏപ്രിൽ ഒന്നിൻ ശേഷം വീടുകളുടെ നവീകരണത്തിനോ, വീടുകൾ പൂർത്തീകരിക്കുന്നതിനോ സർക്കാർ ധനസഹായം ലഭിക്കാത്തതും, 2.50 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായവരെയാണ് സേഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ഒരു വീടിൻ2.50 ലക്ഷം രൂപ നിരക്കിൽ തുക അനുവദിക്കും.പ്രളയബാധിത കുടുംബങ്ങൾ, ‘അതിദാരിദ്ര്യ സർവേ2021-22' പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾ, മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായിഇ-സർവേയിൽ കണ്ടെത്തിയ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. ഭവനങ്ങളുടെ അറ്റകുറ്റപണികൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പട്ടികവർഗ്ഗമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വയംസഹായ സംഘമായ ഗോത്രജീവികയ്ക്ക് പരിഗണന നല്കും. ഗുണഭോക്താക്കളുടെ ലിംഗാധിഷ്ഠിത സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ 25 ശതമാനം തുക വനിതാ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.

 

കേരള സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയിൽ പ്രഖ്യാപിച്ച നാല് ദൗത്യങ്ങളിൽ ഒന്നാണ് ലൈഫ് മിഷൻ (Livelihood, Inclusion and Financial Empowerment). ഭവനരഹിതർക്ക് വീടും അനുബന്ധ സൗകര്യങ്ങളും നല്കിക്കൊണ്ട് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ഭവന രഹിതർക്കും സുരക്ഷിതമായ ഭവനം നല്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. സംസ്ഥാന പദ്ധതിയിൽ നിന്നുള്ള ധനസഹായത്തിനു പുറമെ, ഭവന രഹിതരായ പട്ടികവർഗ്ഗക്കാർക്ക് പുതിയ ഭവനം ലക്ഷ്യം വച്ചുകൊണ്ട് കേരള അർബൻ ആന്റ് റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (KURDFC) മുഖേന ഹഡ്കോയില് നിന്നുള്ള വായ്പാ ധനസഹായവും പ്രാദേശിക സർക്കാരുകളുടെ പട്ടികവർഗ്ഗ ഉപപദ്ധതിയിൽ നിന്നും വകയിരുത്തുന്ന ഫണ്ടും ഇതിനായി വിനിയോഗിക്കുന്നതാണ്.
ഈ പദ്ധതിയില് ഭൂമിയുള്ളവർക്ക് പുതിയ ഭവന നിർമ്മാണത്തിനും ഭൂരഹിതർക്ക് ഭവന സമുച്ചയമോ ഹൗസിംഗ് ക്ലസ്റ്ററുകളോ നിർമ്മിക്കുന്നതിനും വേണ്ടിയാണ് തുക വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള തുക പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് മാത്രമാണ് ചെലവഴിക്കുന്നതെന്ന് ലൈഫ് മിഷൻ ഉറപ്പുവരുത്തേണ്ടതാണ്.പുതിയവീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പട്ടികവർഗ്ഗ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന ഗോത്രജീവിക സ്വയംസഹായ സംഘങ്ങൾക്ക് മുൻഗണന നല്കും. പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും വനിതകളായിരിക്കും.