പദ്ധതികൾ
1999-ലെ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിച്ച് നല്കൽ നിയമംനടപ്പാക്കലും
1999-ലെ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിച്ച് നല്കലും നിയമപ്രകാരം പട്ടികവർഗ്ഗക്കാർക്ക് ലഭിക്കേണ്ട നേട്ടങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിൻ സഹായം നല്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പദ്ധതി. ഈ നിയമപ്രകാരം സംസ്ഥാനത്തെ പട്ടികവർഗ്ഗവിഭാഗത്തില്പ്പെട്ടവരുടെ ഭൂമി കൈമാറ്റം നിയന്ത്രിക്കുകയും അവർക്ക് അന്യാധീനപ്പെട്ട ഭൂമി പുനസ്ഥാപിച്ച് കൊടുക്കുകയും അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിച്ച് നല്കുന്നതിനും, ഭൂമിയിലുള്ള വികസന പ്രവർത്തനങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങൾക്കുമായിട്ടാണ് വിഹിതം വകയിരുത്തിയിരിക്കുന്നത്.