Kerala Tribal Plus

Kerala Tribal Plus

പദ്ധതികൾ

കേരള ട്രൈബൽ പ്ലസ് (എം.ജി.എൻ.ആർ.ഇ.ജി.എസ്.നു കീഴിലുള്ള അധിക തൊഴിൽ)

പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ നൽകുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിക്ക് കീഴിൽ കേരള ട്രൈബൽ പ്ലസ് പ്രോഗ്രാം (അധിക തൊഴിൽ ദിനങ്ങൾ) നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ, എം.ജി.എൻ.ആർ.ഇ.ജി.എസ് നൽകുന്ന 100 ദിവസ തൊഴിലിൻ പുറമേ 100 ദിവസത്തെ അധിക തൊഴിൽ (ആകെ 200 ദിവസം) കൂടി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൽകുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട് ഗ്രാമവികസന കമ്മീഷണറേറ്റിൻ ലഭ്യമാക്കും. എം.ജി.എൻ.ആർ.ഇ.ജി.എസ് ൻ കീഴിൽ കൂടുതൽ പട്ടികവർഗ്ഗ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നതിനും എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും 100 ദിവസത്തെ അധിക തൊഴിൽ ഉറപ്പാക്കുന്നതിനുമായി പട്ടികവർഗ്ഗ പ്രാമുഖ്യമുള്ള ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പ് പ്രത്യേക പ്രവർത്തനങ്ങൾ നടത്തുന്നതാണ്.

കുടുംബശ്രീ മിഷന്റെ കീഴിൽ വയനാട്, അട്ടപ്പാടി, ആറളം എന്നിവിടങ്ങളിലെ പട്ടികവർഗ്ഗക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ വേതനം മുൻകൂറായി നൽകുന്നതിൻ ഒരു റിവോൾവിംഗ് ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇത് തിരിച്ചുപിടിക്കുന്നതായിരിക്കും. ഇത്തരത്തില് ഈ പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻ ആവശ്യമായ ഫണ്ട് കണ്ടെത്തും. കേരള ട്രൈബൽ പ്ലസ് പദ്ധതി, റിവോൾവിംഗ് ഫണ്ട് പ്രോഗ്രാം എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ, സംസ്ഥാന തല അവലോകന യോഗം കുടുന്നതാണ്. കുടുംബശ്രീ മിഷനും ഗ്രാമവികസന കമ്മീഷണറേറ്റും പദ്ധതികളുടെ പ്രതിമാസ പുരോഗതി റിപ്പോർട്ട്പട്ടികവർഗ്ഗ ഡയറക്ടറേറ്റിനും സംസ്ഥാന ആസൂത്രണ ബോർഡിനും ലഭ്യമാക്കേണ്ടതാണ്.

ഗുണഭോക്താക്കളുടെ ലിംഗാധിഷ്ഠിത സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ 90 ശതമാനം തുക വനിതാ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.