Pooled Fund for Special Projects in collaboration with Other Departments

Educational Schemes

പദ്ധതികൾ

 

പൂൾഡ് ഫണ്ട്-പട്ടികവർഗ്ഗ ഉപപദ്ധതിയില് മറ്റ് വകുപ്പുകൾ നിർദ്ദേശിക്കുന്ന പ്രത്യേക പ്രോജക്ടുകൾക്കായുള്ള ഫണ്ട്

ഈ പദ്ധതിയിലൂടെ പട്ടികവർഗ്ഗക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിൻ മറ്റു വകുപ്പുകളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുന്നത് ലക്ഷ്യംവയ്ക്കുന്നു. പട്ടികവർഗ്ഗ സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി സർക്കാർ വകുപ്പുകളോ/സ്ഥാപനങ്ങളോ/ഏജൻസികളോ/എൻ.ജി.ഒകളോ നിർദ്ദേശിക്കുന്ന പ്രത്യേക പ്രോജക്ടുകൾ നടപ്പാക്കുന്നതിനായി വകയിരുത്തിയിരിക്കുന്ന തുകയാണിത്. പൂൾഡ് ഫണ്ടിൽ നിന്നുള്ള വിഹിതം ലഭിക്കേണ്ട വകുപ്പുകൾ പട്ടികവർഗ്ഗ വികസനം ലക്ഷ്യം വെച്ചുള്ള പ്രോജക്ടുകൾ, തങ്ങളുടെ വിഹിതം കൂടി ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡിൻ സമർപ്പിക്കണം. പ്രോജക്ടുകൾ പ്രായോഗികവും സ്വീകാര്യവുമാണെങ്കില് ആസൂത്രണ ബോർഡ് അത് പട്ടികവർഗ്ഗ വികസന വകുപ്പിൻ കൈമാറുന്നു. ഈ പ്രോജക്ടുകൾ പിന്നീട് സംസ്ഥാനതല/സ്പെഷ്യല് വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതിക്കും അംഗീകാരത്തിനും സമർപ്പിക്കുന്നു. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രോജക്ടുകൾ തയ്യാറാക്കുന്നതും അതിന്റെ അംഗീകാരവും നടത്തിപ്പു് നിർവ്വഹിക്കുന്നതും. ഈ സ്കീമിൻ കീഴിൽ ജില്ലാതലത്തിൽ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി, ആസൂത്രണ സാമ്പത്തിക കാര്യ (എ) വകുപ്പിന്റെ 28/09/2021 ലെ 11/2021/ Planning നമ്പർ സർക്കാർ ഉത്തരവ് പ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ ജില്ലാതല കമ്മിറ്റി വിലയിരുത്തേണ്ടതാണ്.