Resettlement of Landless

പദ്ധതികൾ

ഭൂരഹിതരായ പട്ടികവർഗ്ഗക്കാരുടെ പുനരധിവാസം (റ്റി.ആർ.ഡി.എം)

 

ഭൂരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ ഭൂമി, പരമാവധി അഞ്ചേക്കർ വരെ നല്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഒരേക്കറില് കുറവ് ഭൂമി കൈവശമുള്ള പട്ടികവർഗ്ഗകുടുംബങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ ഭൂമിയെങ്കിലും ലഭിക്കുന്നതിൻ അർഹതയുണ്ട്. പുനരധിവസിപ്പിച്ച പട്ടികവർഗ്ഗക്കാർക്കുള്ള നിരവധി വികസന പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതാണ്. പ്രോജക്ടധിഷ്ടിത രീതിയിൽ ഊരുക്കൂട്ടങ്ങൾ വഴി പദ്ധതികൾ ആസൂത്രണം ചെയ്തുവേണം പുനരധിവാസം നടത്തേണ്ടത്. മിഷന്റെ പ്രവർത്തനത്തിനുള്ള ഭരണപരമായ ചെലവും ഈ പദ്ധതിയില് നിന്ന് കണ്ടെത്താവുന്നതാണ്.
ഇതിന്റെ പ്രധാന ഘടകങ്ങൾ ഭൂരഹിതരായവർക്ക് ഭൂമി വിതരണം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങളായ വീട്, കുടിവെള്ളം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുക, പുനരധിവസിക്കപ്പെട്ട കുടുംബങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൻ വനാതിർത്തിയിൽ ചുറ്റുമതിലിന്റെ നിർമ്മാണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന പ്രോജക്ടുകൾ, സ്വയംതൊഴിൽ പരിപാടികൾ, ആരോഗ്യ പരിപാലനത്തിനുവേണ്ടിയുള്ള വിഹിതം, വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽഡിജിറ്റൽ ഡിവൈഡ് പരിഹരിക്കൽ, എഫ്.ആർ.എ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സർവ്വെകൾ മറ്റു ചെലവുകൾ എന്നിവയാണ്.