Skilling Employment and Entrepreneurship

പദ്ധതികൾ

 

നൈപുണ്യം, തൊഴിൽ, സംരംഭകത്വം

 

വിദ്യാസമ്പന്നരായ പട്ടികവർഗ്ഗക്കാർക്കിടയിൽ സംരംഭകത്വവും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കുന്നതിൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. പുതിയ നിക്ഷേപങ്ങൾ, ഗവേഷണം, വികസനം, വിപണനം, ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സംരംഭകർക്ക് സഹായം നൽകുന്നു. ദീർഘകാല ധനസഹായവും മാർഗ്ഗ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനും,മറ്റ് നിക്ഷേപകരുമായി ബന്ധങ്ങൾ വളർത്തികൊണ്ടുവരുന്നതിനും ഉന്നതി സംരംഭകരെ സഹായിക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർ നടത്തുന്ന സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്കും ഒറ്റത്തവണ സാമ്പത്തിക സഹായം നൽകും. ബിസിനസ്സ് ആശയം പ്രവർത്തികമാക്കുന്നതിനുള്ള സാമ്പത്തിക സഹായം, പ്രോട്ടോടൈപ്പ് വികസനം, ഉൽപ്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശനം, ബിസിനസ്സ് വ്യാപനംതുടങ്ങിയവക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ വരെ പ്രാരംഭ ഘട്ടത്തിൽ ധനസഹായം നൽകും. സീഡ് ഫണ്ടിംഗും മറ്റ് പിന്തുണാ സേവനങ്ങളും നൽകുന്നതിലൂടെ, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രാരംഭ വെല്ലുവിളികളെ മറികടക്കുവാൻ സാധിക്കുന്നതാണ്.ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക.

 

Unnathi Schemes
Wings Schemes

 

വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗക്കാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നൈപുണ്യ വികസന പരിശീലന പരിപാടിയാണ് വിംഗ്സ്. ഐ.എ.ടി.എ (ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അംഗീകരിച്ച തിരഞ്ഞെടുത്ത കോഴ്സുകളിലേക്ക് പട്ടികവർഗ്ഗ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചാണ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത്. ഏവിയേഷൻ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളെ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് തിരഞ്ഞെടുക്കും. കോഴ്സ് ഫീസ്, കോഴ്സ് കാലയളവിലെ താമസം, യാത്രാ സൗകര്യങ്ങൾ കൂടാതെ അവരുടെ അവശ്യ ചെലവുകൾക്കുള്ള സഹായങ്ങൾ എന്നിവ ഈ പദ്ധതിയിലൂടെ നല്കും. തിരഞ്ഞെടുത്ത പരിശീലന സ്ഥാപനം, കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ ഓഫീസർമാരുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെയും സാന്നിധ്യത്തിൽ മൊബിലൈസേഷൻ ക്യാമ്പുകൾ നടത്തുകയും എഴുത്തുപരീക്ഷ/ഇന്റർവ്യൂ നടത്തി അനുയോജ്യരായ ട്രെയിനികളെ തിരഞ്ഞെടുക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ, പൈലറ്റ്, എയർ ഹോസ്റ്റസ് (ക്യാബിൻ ക്രൂ), എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്, എയർലൈൻ കസ്റ്റമർ സർവീസ് കോഴ്സ്, സപ്ലൈ ചെയിൻ &ട്രാൻസ്പോർട്ട് മോഡുകൾ, ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ തുടങ്ങിയവയിലുംകൂടാതെ എയർലൈൻ മേഖലയിൽ തൊഴിൽ സാധ്യതയുള്ള മറ്റ് അനുബന്ധ കോഴ്സുകളിലും പരിശീലനം നൽകും.

 

 

പട്ടികവർഗ്ഗ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഉപജീവന മാർഗ്ഗത്തിനു വേണ്ടി സ്വയം തൊഴിൽ കണ്ടെത്തുന്നതിനും വ്യക്തികൾക്കും, സ്വയം സഹായ സംഘങ്ങൾക്കും സഹായം നല്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയാണിത്.
ഈ പദ്ധതിയുടെ ഘടകങ്ങൾ താഴെ പറയുന്നവയാണ് :

  • സംരംഭകത്വ വികസന പരിപാടികളുടെ പ്രോത്സാഹനം.
  • പരിചയസമ്പന്നരായ സ്റ്റാർട്ടപ്പ് മെന്റർമാർ മുഖേന പട്ടികവർഗ്ഗ യുവാക്കൾ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സഹായവും പിന്തുണയും നൽകുക. വ്യക്തികളുടേയും സ്വയം സഹായ സംഘങ്ങളുടെയും സൂക്ഷ്മ സംരംഭങ്ങൾക്ക്‘സീഡ് മണി’ നൽകുക.
  • ആശാരിപ്പണി, കൊത്തുപണി, ഇലക്ട്രീഷ്യൻ, പ്ലംബിംഗ് തുടങ്ങിയ ട്രേഡുകളിൽ പരിശീലനം നൽകി ലേബർ കോൺട്രാക്ട് സൊസൈറ്റികൾ സ്ഥാപിക്കുകയും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തന മൂലധനവും ടൂൾകിറ്റുകൾനൽകുകയും ചെയ്യുക.
  • പട്ടികവർഗ്ഗക്കാർക്ക് വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നല്കുകയും പ്ലെയിസ് മെന്റ് ഉറപ്പാക്കുന്നതിൻ ധനസഹായം നല്കുകയും ചെയ്യേണ്ടതാണ്. നൈപുണ്യ വികസന പരിശീലന ഏജൻസികളെ സർക്കാർ മാനദണ്ഡപ്രകാരം തെരെഞ്ഞെടുക്കേണ്ടതാണ്.
  • പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി ബാങ്ക് പരീക്ഷകൾക്കുള്ള പരിശീലനം.
  • പ്രൊഫഷണല് കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് അധിഷ്ഠിത പരിശീലനം.
  • വിദ്യാർത്ഥികൾക്ക് പ്രീ-എൻജിനീയറിങ് പരിശീലനവും കോഴ്സില് നിന്നും കൊഴിഞ്ഞുപോയവർക്ക് പ്രത്യേക പരിശീലനവും.
  • ഐ.ടി.ഐ, ഐ.ടി.സി പാസ്സായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അധിക അപ്രന്റീസ്ഷിപ്പിനുള്ള സൗകര്യങ്ങൾ.
  • പ്ലസ് ടു കഴിഞ്ഞവർ, ബിരുദധാരികളായ യുവാക്കൾ എന്നിവർക്ക് കരിയർ ഡെവലപ്മെന്റ് &ഓറിയന്റേഷൻ ക്ലാസുകൾ.
  • ഇന്ത്യയ്ക്കകത്തും വിദേശത്തും തൊഴിലവസരം കണ്ടെത്തിയ പട്ടികവർഗ്ഗക്കാരായ യുവതീ/യുവാക്കൾക്ക് തൊഴിൽ നേടുന്നതിനുള്ള സാമ്പത്തിക പിന്തുണ നല്കൽ.
  • പട്ടികവർഗ്ഗക്കാരുടെ കരകൗശല സാധനങ്ങളുടേയും തനത് ഉല്പന്നങ്ങളുടെയും നിർമ്മാണം പ്രോല്സാഹിപ്പിക്കുകയും അവയുടെ സുഗമമായ ഓണ്ലൈൻ വിപണനത്തിൽ ജിയോ-ടാഗിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുക.
  • വെർച്വൽ എപ്ലോയ് മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പട്ടികവർഗ്ഗവികസന വകുപ്പിലും നിയമിതരായ അപ്രന്റീസ് എൻജിനീയർമാരുടെയും ഓവർസിയർമാരുടെയും ഓണറേറിയം.
  • കേന്ദ്ര സർക്കാരിന്റെയും മറ്റ് വകുപ്പുകളുടെയും തൊഴിലധിഷ്ഠിത പദ്ധതികളിലേക്കുള്ള പട്ടികവർഗ്ഗക്കാർക്കുള്ള ഗുണഭോക്തൃ വിഹിതം. വാർഷികവരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം.
  • ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ് (ട്രേസ്) (തൊഴിൽ മികവിനുള്ള പരിശീലനം)- പ്രൊഫഷണലുകൾക്കും വിവിധ മേഖലകളിൽ ബിരുദം നേടിയ പട്ടികവർഗ്ഗ യുവാക്കൾക്കുമായി ഇന്റേൺഷിപ്പും പ്ലേസ് മെന്റ് പരിശീലനവും. അപ്രന്റീസ്ഷിപ്പിന്റെയും ഇന്റേൺഷിപ്പിന്റെയും തെരഞ്ഞെടുപ്പും നിയമനവും സർക്കാരിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും.

ഈ പദ്ധതി കേരള നോളജ് ഇക്കണോമി മിഷനുമായി സംയോജിപ്പിച്ച് സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടപ്പിലാക്കും. ഗ്രാമ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അതിദാരിദ്ര്യ സർവെ പ്രകാരം (ഇ.പി.ഐ.പി) കണ്ടെത്തിയ പട്ടികവർഗ്ഗ കുടുംബങ്ങളിലെ യുവതി/യുവാക്കൾക്ക് ഈ പദ്ധതിയിൽ മുൻഗണന നൽകും.